തിരുവനന്തപുരം: കേരള കോണ്ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന് ലാപ്ടോപും പി.സി. ജോർജിന്റെ കേരള ജനപക്ഷത്തിന് (സെക്കുലർ) ആപ്പിളും തെരഞ്ഞെടുപ്പ് ചിഹ്നം. തദ്ദേശ തെരഞ്ഞെടുപ്പിനായി രജിസ്ട്രേഡ് പാർട്ടികൾക്കു ചിഹ്നം അനുവദിച്ചു കൊണ്ടു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ വിജ്ഞാപനമിറക്കി.
കോവൂർ കുഞ്ഞുമോന്റെ ആർഎസ്പി (ലെനിനിസ്റ്റ്- മാർക്സിസ്റ്റ്) ക്ക് മെഴുകുതിരിയും ആർഎസ്പി -ബിക്ക് കത്തുന്ന ടോർച്ചും ആർഎംപിക്ക് ഫുട്ബോളും അഖില കേരള തൃണമൂൽ പാർട്ടിക്ക് ഓട്ടോറിക്ഷയും അനുവദിച്ചു. ദേശീയ പ്രജാസോഷ്യലിസ്റ്റ് പാർട്ടിക്ക് കുടിലും ഭാരതീയ നാഷണൽ ജനതാദളിന് പട്ടവുമാണു ചിഹ്നം. സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി (എസ്എൻഡിപി) "കുട'ചൂടി വോട്ടു തേടുന്പോൾ സ്വരാജ് ഇന്ത്യാ പാർട്ടിക്ക് വിസിലാണു ചിഹ്നം.
സ്കറിയ തോമസിന് ലാപ്ടോപ്, ജനപക്ഷത്തിന് ആപ്പിൾ
12:55 AM Nov 01, 2020 | Deepika.com