എസ്പി ശിവവിക്രമിന് എൻഐഎയിലേക്കു പോകാൻ അനുമതി
12:54 AM Nov 01, 2020 | Deepika.com
തിരുവനന്തപുരം: എസ്പി ശിവവിക്രമിന് ദേശീയ അന്വേഷണ ഏജൻസിയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പോകാൻ അനുമതി നൽകി ഉത്തരവിറക്കി. നാലു വർഷത്തേക്കാണ് കേന്ദ്ര ഡപ്യൂട്ടേഷന് അനുമതി. നിലവിൽ പാലക്കാട് ജില്ലാ പോലീസ് മേധാവിയാണ്. 2012 ഐപിഎസ് ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ് ശിവവിക്രം.