സ്വപ്നയടക്കം മൂന്നു പ്രതികളെ ജയിലില്‍ ചോദ്യംചെയ്യാന്‍ ഇഡി
12:54 AM Nov 01, 2020 | Deepika.com
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെ ജയിലില്‍ ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ അപേക്ഷ നല്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ അപേക്ഷ പരിഗണിക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞ ഈ മൂന്നു പ്രതികളും നിലവിൽ ജയിലിലാണ്.