തിരുവനന്തപുരം: അഴിമതിക്കാരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി പ്രവർത്തകർ വാർഡുകൾ കേന്ദ്രീകരിച്ച് വഞ്ചനാദിനം ആചരിച്ച് സത്യഗ്രഹം നടത്തും. 20,000 വാർഡുകളിലായി രണ്ടു ലക്ഷം യുഡിഎഫ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ രാജിയ്ക്കു വേണ്ടിയുള്ള പ്രക്ഷോഭത്തിൽ അണിനിരക്കുമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ പറഞ്ഞു. യുഡിഎഫ് നടത്തുന്ന സ്പീക്ക് അപ് കേരള സമര പരന്പരയുടെ അഞ്ചാംഘട്ടമായാണു സത്യഗ്രഹ സമരം.
സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രാവിലെ 11നു സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർ പങ്കെടുക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോട്ടയത്തും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് തൊടുപുഴയിലും ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് കൊല്ലത്തും കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവ് അനൂപ് ജേക്കബ് എറണാകുളത്തും സമരത്തിൽ പങ്കെടുക്കും.
യുഡിഎഫ് വഞ്ചനാദിനം ഇന്ന്
12:54 AM Nov 01, 2020 | Deepika.com