പ്രതിപക്ഷ ശ്രമം വിലപ്പോവില്ല: ജോസ് കെ. മാണി
02:06 AM Oct 31, 2020 | Deepika.com
കോട്ടയം: വ്യക്തികൾക്കെതിരായ കേസുകൾ മുൻനിർത്തി എൽഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ലെന്ന് ജോസ് കെ. മാണി. സംവരണവിഷയത്തിൽ മലക്കംമറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനും തെരഞ്ഞെടുപ്പുകൾ അടുത്തതോടെ സർക്കാരിന്റെ ജനക്ഷേമപദ്ധതികളിൽനിന്നും ശ്രദ്ധതിരിക്കാനുമുള്ള ശ്രമമാണു പ്രതിപക്ഷം നടത്തുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു.