ഒറ്റപ്പാലം: തലയ്ക്കേറ്റ മർദനമാണു വരോട് വൃദ്ധസദനത്തിലെ അന്തേവാസിയുടെ മരണത്തിനു കാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എറണാകുളം സൗത്ത് പുതുവൈപ്പിൻ കളത്തിൽപറന്പിൽ ചന്ദ്രദാസ് (86) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെയാണ് വരോട് വൃദ്ധസദനത്തിൽ ചന്ദ്രദാസിനെ മരിച്ചനിലയിൽ കാണുന്നത്. തുടർന്ന്, സഹഅന്തേവാസിയായ കോട്ടയം പാലാ രാമപുരം കിഴക്കേടത്ത് വീട്ടിൽ ബാലകൃഷ്ണൻ നായരെ (80) പോലീസ് അറസ്റ്റു ചെയ്തിരുന്നു.
വൃദ്ധസദനത്തിലെ അന്തേവാസിയുടെ മരണം തലയ്ക്കേറ്റ മർദനം മൂലമെന്ന്
02:06 AM Oct 31, 2020 | Deepika.com