തിരുവനന്തപുരം: അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്നും ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഹ്വാന പ്രകാരം മലങ്കര കത്തോലിക്കാ സഭാ തിരുവനന്തപുരം മേജർ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ സെക്രട്ടേറിയറ്റ് നടയിൽ ഉപവസിച്ചു.
നെയ്യാറ്റിൻകര ലത്തീൻ രൂപത കോർപറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ ഉപവാസം ഉദ്ഘാടനം ചെയ്തു.
കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മോണ്‍. ഡോ.വർക്കി ആറ്റുപുറത്ത്, ലത്തീൻ അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ഡെയ്സൻ യേശുദാസ്, മലങ്കര കത്തോലിക്കാസഭ മീഡിയ സെക്രട്ടറി ഫാ. ഷീൻ തങ്കാലയം,
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് രൂപത സെക്രട്ടറി ജാക്സണ് തുടങ്ങിയവർ പ്രസംഗിച്ചു.
ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ആർ. ജോസ്, ഭാരവാഹികളായ ജോർജ് രത്നം, ജാക്സണ്, ജി. മിനി, ജിജി തുടങ്ങിയവർ ഉപവാസത്തിന് നേതൃത്വം നൽകി.
മലങ്കര മേജർ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ ഉപവസിച്ചു
02:06 AM Oct 31, 2020 | Deepika.com