കൊച്ചി: വൈദ്യുതി വില്പന ഇടപാടുകള്‍ നടത്തുന്നതിനായി മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്) ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ച് ലിമിറ്റഡുമായി കരാര്‍ ഒപ്പുവച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചാലുടന്‍ എംസിഎക്സിന് തങ്ങളുടെ പ്ലാറ്റ്ഫോം വഴി വൈദ്യുതി വില്പന നടത്താനാകും.
വൈദ്യുതി ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നിര്‍മാണ കമ്പനികളുമായി എംസിഎക്സ് പ്ലാറ്റ്ഫോം വഴി ബന്ധപ്പെടാം. ഊര്‍ജ, പ്രകൃതി വാതകങ്ങളില്‍ എംസിഎക്സ് കഴിഞ്ഞ ദിവസം മുതല്‍ അവധി വ്യാപാരത്തിനു തുടക്കം കുറിച്ചിട്ടുണ്ട്.
എംസിഎക്സിലൂടെ ഇനി വൈദ്യുതിയും വില്‍ക്കാം
01:25 AM Oct 31, 2020 | Deepika.com