തിരുവനന്തപുരം: നീറ്റ് ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓണ്‍ലൈനായി നവംബർ നാലിനു വൈകുന്നേരം അഞ്ചുവരെ വെബ്സൈറ്റിൽ സമർപ്പിക്കാം.
നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷാ ഫലം ഓണ്‍ലൈനായി സമർപ്പിക്കാത്ത അപേക്ഷകരെ മെഡിക്കൽ കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തുന്നതല്ല. ഫോണ്‍: 0471-2525300.
കേരളത്തിലെ സർക്കാർ മെഡിക്കൽ/ഡെന്റൽ കോളജുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലെയും സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിലെ എൻആർഐ ക്വാട്ട/മൈനോറിറ്റി ക്വോട്ട ഉൾപ്പെടെയുള്ള മുഴുവൻ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലെയും ജനനസ്ഥലം പരിഗണിക്കാതെയുള്ള മെഡിക്കൽ അലോട്ട്മെന്റിനായി നീക്കി വച്ചിരിക്കുന്ന സീറ്റുകളിലെയും പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും ഏകീകൃത കൗണ്‍സിലിംഗ് വഴിയായിരിക്കും നടത്തുന്നത്.
കൂടാതെ ആയൂർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേയും പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും ആയിരിക്കും.
നീറ്റ് ഫലം ഓണ്‍ലൈനായി നവംബർ നാലുവരെ സമർപ്പിക്കാം
01:25 AM Oct 31, 2020 | Deepika.com