കൊച്ചി: നവമാധ്യമങ്ങളിലെ നന്മയുടെ താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ആദരിക്കാനുമായി കെസിബിസി മീഡിയ കമ്മീഷന് സോഷ്യല്‍ മീഡിയ ഐക്കണ്‍സ് അവാര്‍ഡുകള്‍ നല്കുന്നു. സമൂഹനന്മ ലക്ഷ്യമാക്കി നവമാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രോഗ്രാമുകളാണ് ഇതിനായി തെരഞ്ഞെടുക്കുകയെന്ന് മീഡിയാ കമ്മീഷന് സെക്രട്ടറി ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ പറഞ്ഞു.
സുവിശേഷാധിഷ്ഠിതമായ പരിപാടികള്‍, വിനോദമൂല്യമുള്ള പരിപാടികള്‍, പൊതുനന്മ പരിപോഷിപ്പിക്കുന്ന പരിപാടികള്‍ എന്നിങ്ങനെ മൂന്നു തലങ്ങളില്നിന്നായിരിക്കും തെരഞ്ഞെടുപ്പു നടത്തുക. ഇത്തരം വ്യക്തികളെയും പ്രോഗ്രാമുകളെയും ആര്‍ക്കും നിര്‍ദേശിക്കാവുന്നതാണ്. എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി 2020 നവംബര്‍ 30. വാട്സാആപ്പ് നമ്പര്‍ 9142361156, ഇമെയില്‍kcbcmediacom mission@gmail.com, വിലാസം കെസിബിസി മീഡിയ കമ്മീഷന്, പിഒസി, പാലാരിവട്ടം, കൊച്ചി-682 025. വിജയികളെ ഡിസംബര്‍ 26ന് പ്രഖ്യാപിക്കും.
കെസിബിസി മീഡിയ കമ്മീഷന്റെ സോഷ്യല്‍ മീഡിയ ഐക്കണ്‍സ് അവാര്‍ഡുകള്‍
01:25 AM Oct 31, 2020 | Deepika.com