തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് 7,020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 മരണങ്ങളും കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തില്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതില്‍ 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 734 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ഇന്നലെ 22 പുതിയ ഹോട്ട്സ്പോട്ടുകളാണുള്ളത്. 14 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍നിന്നും ഒഴിവാക്കി. ഇതോടെ ആകെ 694 ഹോട്ട്സ്പോട്ടുകളാണിപ്പോഴുള്ളത്.
7,020 പേര്‍ക്കു കോവിഡ്
01:06 AM Oct 30, 2020 | Deepika.com