തിരുവനന്തപുരം: സ്വകാര്യ മില്ലുകള്‍ സമരം പിന്‍വലിച്ചതോടെ നെല്ല് സംഭരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.
നിലവില്‍ സംഭരിച്ച നെല്ലുകള്‍ സംസ്കരിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ മില്ലുടമകള്‍ ചെയ്യും. ഒരു മാസത്തിനകം മില്ലുടമകളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും.
പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും കൊയ്ത്ത് നടക്കുന്നത്. ഈ വര്‍ഷവും റെക്കോര്‍ഡ് വിളവ് പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
നെല്ല് സംഭരണം തുടങ്ങി: മുഖ്യമന്ത്രി
01:06 AM Oct 30, 2020 | Deepika.com