തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് ഒളിച്ചോടുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്. നിയമത്തിന്റെ കരങ്ങള്‍ മുഖ്യമന്ത്രിയെ വരിഞ്ഞുമുറുക്കി ഇനി എത്രനാള്‍ ശിവശങ്കറെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയും.മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല.
നവംബര്‍ ഒന്നിന് സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ട് വഞ്ചനാദിനം ആചരിക്കും. മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ മന്ത്രി എ.കെ. ബാലന് നടത്തിയ വാദം വളരെ ദുര്‍ബലമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ മറുപടി ചിരിപ്പിക്കുന്നതാണെന്നും ഹസന് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് ; യുഡിഎഫ് ഞായറാഴ്ച വഞ്ചനാദിനം ആചരിക്കും
01:06 AM Oct 30, 2020 | Deepika.com