പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ പുറത്താക്കാൻ പറ്റുന്ന അവസരം ജനങ്ങൾ പാഴാക്കില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സിപി എമ്മിനെ ജനം പച്ചതൊടീക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിൽ റിബലുകൾക്ക് ഇനി സ്ഥാനമില്ല. സ്ഥാനാർത്ഥിനിർണയം വാർഡ് കമ്മിറ്റികളുടെ നിർദേശമനുസരിച്ചായിരിക്കും . ജനപിന്തുണയുള്ള നേതാക്കൾക്കു കൂടുതൽ പരിഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയനെ ജനങ്ങൾ പുറത്താക്കും: മുല്ലപ്പള്ളി
12:20 AM Oct 30, 2020 | Deepika.com