എസിസിഎ ദേശീയ ഒന്നാം റാങ്ക് സിയ സാബുവിന്
12:20 AM Oct 30, 2020 | Deepika.com
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബി കോം ഫിനാൻസ് വിത്ത് എസിസിഎ വിദ്യാർഥിനി സിയ സാബുവിനു എസിസിഎ പരീക്ഷയിൽ ദേശീയതലത്തിൽ ഒന്നാം റാങ്ക്. സ്ട്രാറ്റജിക് ബിസിനസ് റിപ്പോർട്ടിംഗ് പേപ്പറിലാണു ദേശീയതലത്തിൽ ഒന്നാം റാങ്കും അന്തർദേശീയ തലത്തിൽ നാലാംറാങ്കും ലഭിച്ചത്. തൃശൂർ പടിയൂർ പടമാടൻ പി.ജെ. സാബുവിന്റെയും ഷൈസിയുടേയും മകളാണ് സിയ ബാബു.