തിരുവനന്തപുരം: മുഖ്യമന്ത്രിക്കു അധികാരത്തിൽ തുടരാനുള്ള ധാർമികാവകാശം നഷ്ടപ്പെട്ടെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്ത്, ഡോളർ കടത്ത്, ഹവാല, ലൈഫ് മിഷൻ ഇടപാടുകളിലെ രാഷ്ട്രീയബന്ധം വൈകാതെ പുറത്തുവരും. അതോടെ സർക്കാരിന്റെ തകർച്ച സന്പൂർണമാകും. എല്ലാ സർക്കാരുകളുടെയും കാലത്തു് സർക്കാർ ഉദ്യോഗസ്ഥർ കേസിൽപ്പെടുകയും അവർക്കെതിരെ നടപടി ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
പക്ഷേ മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി അദ്ദേഹത്തിന്റെ ഓഫീസിന്റെ പൂർണ ചുമതല വഹിച്ച പ്രിൻസിപ്പൽ സെക്രട്ടറി തന്നെ അത്യന്തം ഗുരുതരമായ കേസിൽപ്പെടുന്നതു കേരളത്തിൽ ആദ്യമായാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിക്ക് തുടരാനുള്ള അവകാശമില്ല: ഉമ്മൻ ചാണ്ടി
01:10 AM Oct 29, 2020 | Deepika.com