തിരുവനന്തപുരം: അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്നും ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കേരള ടീച്ചേഴ്സ് ഗിൽഡ് ചങ്ങനാശേരി അതിരൂപതയിലെ അന്പൂരി മേഖലാ സമിതി ഭാരവാഹികൾ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസ സമരം നടത്തി.
നിയമനം നടത്തിയ അധ്യാപകരുടെ അംഗീകാരത്തിനായി ആരംഭിച്ച സമരം വിജയംവരെ തുടരുമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം ലത്തീൻ അതിരൂപത കോർപറേറ്റ് മാനേജർ ഫാ. വൈ. ഡെയ്സണ്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ടീച്ചേഴ്സ് ഗിൽഡ് ചങ്ങനാശേരി അതിരൂപതയിലെ അന്പൂരി മേഖലാ പ്രസിഡന്റ് ബിജു മാത്യു, സെക്രട്ടറി സെബാസ്റ്റ്യൻ മാണി, ടി. ബൈജു, സിസ്റ്റർ ട്രീസ ജോസഫ്, ലിജ പി. ജോണ്‍ എന്നിവർ ഉപവസിച്ചു.
തിരുവനന്തപുരം മേജർ മലങ്കര അതിരൂപത കോർപറേറ്റ് മാനേജർ മോണ്‍. ഡോ. വർക്കി ആറ്റുപുറത്ത്, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ, വൈസ് പ്രസിഡന്റ് ഡി.ആർ. ജോസ്, കേരള ടീച്ചേഴ്സ് ഗിൽഡ് നെയ്യാറ്റിൻകര രൂപത ജനറൽ സെക്രട്ടറി കോണ്‍ക്ലിൻ ജിമ്മി, സിസ്റ്റർ സൈനി ജോസഫ്, ലിജ പി. ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഉപവസിച്ചു
12:28 AM Oct 29, 2020 | Deepika.com