സാന്പത്തിക സംവരണം: കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് ജോസ് കെ. മാണി
12:28 AM Oct 29, 2020 | Deepika.com
കോട്ടയം: മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്കു സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം പാർലമെന്റ് പാസാക്കിയ ഭരണഘടനാഭേദഗതിയുടെ അടിസ്ഥാനത്തിലാണെന്നു ജോസ് കെ. മാണി എംപി. പാർലമെന്റിൽ ഈ ബില്ലിനെ പിന്തുണച്ച കോണ്ഗ്രസ് ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് നയമാണു സ്വീകരിക്കുന്നതെന്നും ജോസ് കെ. മാണി കുറ്റപ്പെടുത്തി.