പാക്കേജുകൾ കെഎസ്ആർടിസിക്ക് പ്രതീക്ഷ: മന്ത്രി
12:28 AM Oct 29, 2020 | Deepika.com
കോഴിക്കോട്: കെഎസ്ആർടിസിയെ പുനരുജ്ജീവിപ്പിക്കാനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹായം വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ . ഇതിനെ ഗതാഗത വകുപ്പ് മന്ത്രി എന്ന നിലയിൽ സ്വാഗതം ചെയ്യുന്നു. പ്രഖ്യാപിച്ച പദ്ധതികൾ സമയ ബന്ധിതമായി നടപ്പാക്കുക എന്നതാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. അതിന് വേണ്ടി ആക്ഷൻ പ്ലാൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.