കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയും സംയുക്തമായി അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് എന്ന വിഷയത്തില്‍ വെർച്വലായി സംഘടിപ്പിക്കുന്ന ശില്പശാലയ്ക്കു തുടക്കമായി.
ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. എംജി യൂണിവേഴ്സിറ്റിയുമായും മറ്റു യൂണിവേഴ്സിറ്റികളുമായും അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ കൊമേഴ്സ് ഫാക്കല്‍റ്റികള്‍ക്കു വേണ്ടി ഐസിഎഐയുടെ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡിന്റെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
ശില്പശാല തുടങ്ങി
12:28 AM Oct 29, 2020 | Deepika.com