ശബരിമല: ദിവസം 1000 പേർക്ക് ദർശനം
12:28 AM Oct 29, 2020 | Deepika.com
തിരുവനന്തപുരം: അടുത്തമാസം ആരംഭിക്കുന്ന ശബരിമല തീർഥാടനത്തിന് ദിവസേന 1000 പേർക്ക് ദർശനത്തിന് ക്രമീകരണം ഏർപ്പെടുത്താൻ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. അവധി ദിവസങ്ങളിൽ 2000 പേർക്ക് ദർശനത്തിന് അവസരമൊരുക്കും.