തിരുവനന്തപുരം : സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ അധ്യാപക- രക്ഷാകര്‍തൃ പരിശീലനങ്ങള്‍ ആരംഭിക്കുന്നു.
പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, ഓരോ പൊതുവിദ്യാലങ്ങളിലേയും അധ്യാപകര്‍ നടത്തിവരുന്ന പഠന പിന്തുണാ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനും കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ ഗുണപരമായി ഇവ മാറ്റുന്നതിനുമുളള കര്‍മ പദ്ധതികള്‍ അധ്യാപക- രക്ഷാകതൃ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു.
പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സമഗ്ര ശിക്ഷാ കേരള ഡയറക്ടര്‍ ഡോ.എ.പി. കുട്ടികൃഷ്ണന് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.
അധ്യാപക- രക്ഷാകര്‍തൃ പരിശീലനം
12:28 AM Oct 29, 2020 | Deepika.com