ശബരിമലയിൽ സന്നദ്ധ സേവനത്തിന് രജിസ്റ്റർ ചെയ്യാം
12:28 AM Oct 29, 2020 | Deepika.com
തിരുവനന്തപുരം: മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു ശബരിമല സന്നിധാനത്തും പന്പയിലും നിലക്കലും സന്നദ്ധസേവനത്തിന് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു. സന്നദ്ധ സേവനത്തിന് തയാറായവർ //trav anco redevaswo mboard.org വെബ്സൈറ്റിൽ നവംബർ അഞ്ചിനു മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രി അറിയിച്ചു.