തിരുവനന്തപുരം: വിദേശ കാർഗോ വിമാനങ്ങളെ ആറു വിമാനത്താവളങ്ങളൊഴികെ മറ്റിടങ്ങളിലെല്ലാം നിരോധിച്ച കേന്ദ്രസർക്കാരിന്റെ നടപടി കേരളത്തിന്റെ കയറ്റുമതിയുടെ നടുവൊടിച്ചെന്നു ചൂണ്ടിക്കാട്ടി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. നിരോധനം അടിയന്തമായി പിൻവലിക്കണം.ഡൽഹി, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ മാത്രമാണ് ഇപ്പോൾ കാർഗോ വിമാന സർവീസുള്ളത്. തിരുവനന്തപുരത്തുനിന്നും കൊച്ചിയിൽനിന്നുമുള്ള എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് എന്നിവയുടെ കാർഗോ സർവീസ് നിലച്ചു.
ഇതോടെ കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറി, മത്സ്യം, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ 80 ശതമാനം ഇടിവാണ് സംഭവിച്ചത്. പ്രളയവും കോവിഡ് മഹാമാരിയും മൂലം വൻ തകർച്ച നേരിടുന്ന കേരളത്തിന്റെ കാർഷിമേഖലയ്ക്ക് ഇതു മറ്റൊരു കനത്ത തിരിച്ചടിയായി.
രാജ്യത്തിനു വലിയ തോതിൽ വിദേശനാണ്യം നേടിത്തരുന്ന സാന്പത്തിക പ്രക്രിയയാണ് നിലച്ചതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
കാർഗോ വിമാനങ്ങളുടെ നിരോധനം കയറ്റുമതിയുടെ നടുവൊടിച്ചു; പ്രധാനമന്ത്രിക്ക് ഉമ്മൻ ചാണ്ടിയുടെ കത്ത്
12:44 AM Oct 28, 2020 | Deepika.com