തിരുവനന്തപുരം: മുന്നാക്ക വിഭാഗക്കാരിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു പത്തു ശതമാനം സംവരണം നൽകുന്നതു വഴി ആരുടെ സംവരണാനുകൂല്യം ഇല്ലാതാകുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവർക്ക് പുതിയ മേഖലകളിൽ സംവരണം നൽകാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളത്.
സാന്പത്തിക സംവരണം ഏർപ്പെടുത്താനുള്ള പാർലമെന്റിലെ ഭരണഘടനാ ഭേദഗതിയെ കോണ്‍ഗ്രസും ഇടതുപക്ഷവും ഉൾപ്പെടെയുള്ളവർ പിന്തുണച്ചു. സഭയിൽ ഹാജരുണ്ടായിരുന്ന 326 അംഗങ്ങളിൽ 323 പേരുടെ പിന്തുണയോടെയാണ് ഭേദഗതി പാസായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും സാന്പത്തിക സംവരണം നടപ്പിലാക്കിയത്. സാന്പത്തിക സംവരണം നടപ്പിലാക്കുന്നതിനെതിരേ ചില സംഘടനകൾ രംഗത്തു വന്നതു ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ആരുടെയും സംവരണാനുകൂല്യം നഷ്ടപ്പെടുന്നില്ല: മുഖ്യമന്ത്രി
01:30 AM Oct 27, 2020 | Deepika.com