തിരുവനന്തപുരം: കേരള പോലീസിലെ ഐപിഎസ് അസോസിയേഷന്റെ ആദ്യ വനിത സെക്രട്ടറിയായി തിരുവനന്തപുരം റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരിയെ തെരഞ്ഞെടുത്തു. സെക്രട്ടറി സ്ഥാനത്തേക്ക് സാധാരണ മത്സരമുണ്ടാകാറുണ്ടെ ങ്കിലും ഇക്കുറി ഹർഷിതയുടെ പേര് നിർദേശിക്കപ്പെട്ടതോടെ മത്സരരംഗത്തിറങ്ങാൻ നിന്നവർ പിന്മാറിയതായാണ് വിവരം. ഇതോടെ എതിരില്ലാതെയാണ് ചരിത്രത്തിലാദ്യമായി ഒരു വനിതാ ഐപിഎസ് ഓഫീസർ ഐപിഎസ് അസോസിയേഷന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
ഇന്നു ചേരുന്ന ഐപിഎസ് അസോസിയേഷൻ യോഗത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അസോസിയേഷൻ മാനുവൽ പരിഷ്കരണത്തിന് നേതൃത്വം നൽകിയ യുവ ഐപിഎസുകാർ കൂട്ടത്തോടെ ഹർഷിതയ്ക്കു പിന്തുണ നൽകുകയും ഐപിഎസ് ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ഹർഷിതയുടെ പേര് നിർദേശിക്കുകയുമായിരുന്നു.
ഐപിഎസ് അസോ. ആദ്യ വനിതാ സെക്രട്ടറിയായി ഹർഷിത അട്ടല്ലൂരി
01:15 AM Oct 27, 2020 | Deepika.com