കൊച്ചി: ആഴ്ചകളായി തുടരുന്ന അധ്യാപക സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഭരണഘടന അനുവദിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്.
കഴിഞ്ഞ ദിവസം കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍പറേറ്റ് മാനേജര്‍മാരുടെയും ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികളുടെയും സംയുക്ത യോഗം സമരപരിപാടികള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്താനും അനിശ്ചിതകാല ഉപവാസസമരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനും തീരുമാനിച്ചു.
എയ്ഡഡ് മേഖലയിലെ മറ്റു അധ്യാപക, മാനേജ്മെന്റ് കൂട്ടായ്മകളെയും സമാനമനസ്കരായ സമുദായ സംഘടനകളെയും യോജിപ്പിച്ചായിരിക്കും സമരം ശക്തിപ്പെടുത്തുന്നത്.
യോഗത്തില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍, ഫാ. ജോസ് കരിവേലിക്കല്, കോര്‍പറേറ്റ് മാനേജര്‍മാരായ മോണ്‍. വര്‍ക്കി ആറ്റുപുറത്ത്, ഫാ. സ്റ്റാന്‍ലി കുന്നേല്‍, ഫാ, മൈക്കിള്‍ ഡിക്രൂസ്, ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികളായ സാലു പതാലില്‍, ജോഷി വടക്കന്‍, ജോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപക സമരം ഊര്‍ജിതമാക്കും: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്
01:15 AM Oct 27, 2020 | Deepika.com