പ​ര​മ്പ​രാ​ഗ​ത കാ​ര്‍​ഷി​കോ​പ​ക​ര​ണ​ങ്ങ​ള്‍​വാ​ങ്ങാ​ന്‍ ത​യാ​റാ​യി കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല

01:15 AM Oct 27, 2020 | Deepika.com
കാ​​​സ​​​ർ​​​ഗോ​​​ഡ്: പ​​​ഴ​​​യ​​​കാ​​​ല​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ക​​​ല​​​പ്പ​​​യോ നു​​​ക​​​മോ വി​​​ത്തു​​​പൊ​​​തി​​​യോ ഉ​​ണ്ടെ​​​ങ്കി​​​ല്‍ ന്യാ​​​യ​​​വി​​​ല ന​​​ല്‍​കി ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ കേ​​​ര​​​ള കാ​​​ര്‍​ഷി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ത​​​യാ​​​ര്‍. സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പി​​​ലി​​​ക്കോ​​​ട് പ്രാ​​​ദേ​​​ശി​​​ക കാ​​​ര്‍​ഷി​​​ക ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​നു കീ​​​ഴി​​​ല്‍ പു​​​തു​​​താ​​​യി തു​​​ട​​​ങ്ങു​​​ന്ന ടി.​​​എ​​​സ്. തി​​​രു​​​മു​​​മ്പ് കാ​​​ര്‍​ഷി​​​ക-​​​സാം​​​സ്‌​​​കാ​​​രി​​​ക പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലെ മ്യൂ​​​സി​​​യ​​​ത്തി​​​ലേ​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണ് കാ​​​ര്‍​ഷി​​​കോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​ല​​​പ്പ, നു​​​കം, വി​​​ത്തു​​​ക​​​ള്‍ ദീ​​​ര്‍​ഘ​​​കാ​​​ലം കേ​​​ടു​​​കൂ​​​ടാ​​​തെ സൂ​​​ക്ഷി​​​ക്കാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന വി​​​ത്തു​​​പൊ​​​തി, നെ​​​ല്ല് അ​​​ള​​​ക്കാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന വെ​​​ള്ളി​​​ക്കോ​​​ല്‍, ചെ​​​റി​​​യ കു​​​ള​​​ങ്ങ​​​ളി​​​ലും കി​​​ണ​​​റു​​​ക​​​ളി​​​ലും നി​​​ന്ന് കൃ​​​ഷി​​​സ്ഥ​​​ല​​​ത്തേ​​​ക്ക് വെ​​​ള്ള​​​മെ​​​ത്തി​​​ക്കാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ഏ​​​ത്താം​​​കൊ​​​ട്ട, ജ​​​ല​​​ച​​​ക്രം, ക​​​ട്ട​​​ക്കു​​​ഴ, ഊ​​​ര്‍​ച്ച​​​മ​​​രം തു​​​ട​​​ങ്ങി പ​​​ഴ​​​യ​​​കാ​​​ല കാ​​​ര്‍​ഷി​​​ക​​​സം​​​സ്‌​​​കാ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ​​​ത്ത​​​രം ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഏ​​​റ്റെ​​​ടു​​​ക്കും. ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ കാ​​​ല​​​പ്പ​​​ഴ​​​ക്ക​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ചാ​​​ണ് വി​​​ല​​​യി​​​ടു​​​ക.
ഫോൺ: 0467 2260632