നെടുങ്കണ്ടം: രാമക്കൽമേട് തോവാളപ്പടിയിൽ ഗൃഹനാഥനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തോവാളപ്പടി നാരകത്തോട്ടിൽ ബ്ലോക്ക് നന്പർ 712-ൽ സാജൻ (52) ആണ് മരിച്ചത്.
പാട്ടത്തിനെടുത്ത പുരയിടത്തിൽ ഷോക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. മോട്ടോർ കണക്ഷനിൽനിന്ന് ഷോക്കറ്റെന്നാണ് സംശയം. കോവിഡ് പരിശോധനയ്ക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കനകമ്മയാണ് ഭാര്യ.
ഷോക്കേറ്റു മരിച്ച നിലയിൽ
01:24 AM Oct 26, 2020 | Deepika.com