തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ എത്തിയ ആണ്‍കുട്ടിയെ പെണ്‍കുട്ടിയായി രേഖപ്പെടുത്തി ശിശുക്ഷേമ വകുപ്പ്. തെറ്റ് തിരിച്ചറിഞ്ഞതോടെ അധികൃതർ ഇത് തിരുത്തുകയും ചെയ്തു.
തൈക്കാട്ടെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ നിന്നും കിട്ടിയ ആണ്‍കുട്ടിയാണ് അധികൃതർക്ക് സംഭവിച്ച പിഴവിൽ പെണ്‍കുട്ടിയായത്. വെള്ളിയാഴ്ച പുലർച്ചെയാണ് അമ്മത്തൊട്ടിലിൽനിന്ന് നവജാത ശിശുവിനെ ലഭിച്ചത്. തുടർന്ന് പെണ്‍കുട്ടിയാണെന്ന് ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തുകയും കുഞ്ഞിന് മലാല എന്ന് പേരിടുകയും ചെയ്തു. കുട്ടിയെ തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും പെണ്‍കുട്ടി എന്നു തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്.എന്നാൽ ഇന്നലെ എൽഎംഎസ് കോന്പൗണ്ടിലുള്ള കോവിഡ് കെയർ സെന്ററിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചപ്പോഴാണ് ആണ്‍കുട്ടിയാണെന്ന് കണ്ടെത്തിയത്.
അമ്മത്തൊട്ടിലിൽനിന്നു കിട്ടിയ ആണ്‍കുഞ്ഞ് "പെൺകുഞ്ഞായി'
01:24 AM Oct 26, 2020 | Deepika.com