കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനവും മരണസംഖ്യയും ഉയരുന്നതിനിടെ പ്രമേഹം, അര്‍ബുദം, വൃക്കരോഗം പോലുള്ള രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധിച്ചുള്ള മരണനിരക്ക് കൂടുതലാണെന്ന് ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട്.
ഓഗസ്റ്റിൽ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 252 മരണങ്ങളില്‍ 223 പേരുടെ മരണവും കോവിഡിനെത്തുടര്ന്നാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അര്‍ബുദം, വൃക്കരോഗം എന്നിവ ഉള്ളവരായിരുന്നു ഇതില്‍ ഭൂരിഭാഗവും. മരിച്ചവരില്‍ 120 പേര് കടുത്ത പ്രമേഹരോഗികളായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്ന 116 പേര്‍ക്ക് മരണം സംഭവിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്ന 54 പേരും വൃക്കരോഗികളായ 36 പേരും മരിച്ചു. ഓഗസ്റ്റിൽ മരിച്ച 15 പേര് അര്‍ബുദ രോഗികളായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കോവിഡ്: പ്രമേഹ, അര്‍ബുദ രോഗികളിൽ മരണനിരക്ക് കൂടുതൽ
01:24 AM Oct 26, 2020 | Deepika.com