കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരായ പ്രതിപക്ഷ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി നംവംബര്‍ ഒന്ന് കേരളപ്പിറവിദിനത്തില്‍ യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുമെന്നു കണ്‍വീനര്‍ എം.എം. ഹസന്. സംസ്ഥാനത്തെ 20,000 ത്തോളം വാര്‍ഡുകളിലായി പത്തു പേരടങ്ങുന്ന സംഘങ്ങളായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക.
മുഖ്യമന്ത്രിയും മന്ത്രി കെ.ടി. ജലീലും രാജിവച്ച് അന്വേഷണം നേരിടുക, അനധികൃത, പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിച്ചു പിഎസ്സി മുഖേന നിയമനങ്ങള്‍ നടത്തുക, വാളയാര്‍ കേസില്‍ നീതി നടപ്പാക്കുക തുടങ്ങി ആറ് ആവശ്യങ്ങളുന്നയിച്ചാണ് സമരം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സീറ്റ് ചര്‍ച്ചകള്‍ക്കായി യുഡിഎഫിന്റെ ജില്ലാ നേതൃയോഗങ്ങള്‍ നവംബര്‍ നാലു മുതല്‍ 11 വരെ നടക്കുമെന്നും ഹസന് പറഞ്ഞു.
യുഡിഎഫ് വഞ്ചനാദിനം നവംബര്‍ ഒന്നിന്
12:59 AM Oct 24, 2020 | Deepika.com