പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: വസ്തുവകകൾ ഉപഭോക്തൃ കോടതി ജപ്തി ചെയ്തു
12:59 AM Oct 24, 2020 | Deepika.com
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ടവരുടെ പരാതിയിൽ കന്പനിയുടെ വസ്തുവകകൾ ജപ്തി ചെയ്യാൻ പത്തനംതിട്ട ഉപഭോക്തൃ കോടതി ഉത്തരവായി. പണം തട്ടിപ്പുമായി ബന്ധപ്പെട്ട് 40ലധികം കേസുകൾ ഇതിനോടകം ഉപഭോക്തൃകോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.