കന്യാകുമാരി-ബംഗളൂരു ട്രെയിൻ തുടങ്ങി
12:03 AM Oct 24, 2020 | Deepika.com
കോട്ടയം: കന്യാകുമാരി-ബംഗളൂരു സെൻട്രൽ സ്പെഷൽ ട്രെയിൻ (പഴയ ഐലന്റ് എക്സ്പ്രസ്) സർവീസ് തുടങ്ങി. ബംഗളുരുവിൽനിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന ട്രെയിൻ (06526) പിറ്റേന്ന് വൈകുന്നേരം അഞ്ചിന് കന്യാകുമാരിയിലെത്തും. കന്യാകുമാരിയിൽനിന്ന് ബംഗളുരുവിനുള്ള ട്രെയിൻ (06526) രാവിലെ 10നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.25 ബംഗളുരു സെൻട്രലിലെത്തും. എറണാകുളം ടൗണ്‍, തൃപ്പൂണിത്തുറ, പിറവം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾക്ക് മാറ്റമില്ല.