ഇടതുമുന്നണിയിൽ 11 പാർട്ടികൾ
12:35 AM Oct 23, 2020 | Deepika.com
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗം കൂടി എത്തിയതോടെ ഇടതുമുന്നണിയിൽ പതിനൊന്നു പാർട്ടികളായി. ലോക് താന്ത്രിക് ജനതാദളാണു (എൽജെഡി) കേരള കോണ്‍ഗ്രസിനു മുന്‍പു യുഡിഎഫിൽനിന്ന് ഇടതുമുന്നണിയിലെത്തിയത്. സിപിഎം, സിപിഐ, ജനതാദൾ -എസ്, എൻസിപി, കോണ്‍ഗ്രസ്- എസ്, ഐഎൻഎൽ, കേരള കോണ്‍ഗ്രസ് -സ്കറിയ വിഭാഗം, കേരള കോണ്‍ഗ്രസ് - ബി, ആർഎസ്പി (ലെനിസ്റ്റ്) എന്നിവരാണു മറ്റു പാർട്ടികൾ.