വിദ്യാരംഭം വീടുകളിൽതന്നെ നടത്തണം: മുഖ്യമന്ത്രി
12:35 AM Oct 23, 2020 | Deepika.com
തിരുവനന്തപുരം: കുട്ടികളുടെ താത്പര്യവും ആരോഗ്യവും സംരക്ഷിക്കാനായി ഇത്തവണ വിദ്യാരംഭ ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു മാത്രമേ മാതാപിതാക്കളും വളരെ അടുത്ത ബന്ധുക്കളും വീടുകളിൽ നടക്കുന്ന എഴുത്തിനിരുത്ത് ചടങ്ങുകളിൽ പങ്കെടുക്കാവൂ എന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.