തിരുവനന്തപുരം: ഗാന്ധിധാം-തിരുനെൽവേലി, തിരുനെൽവേലി-ഗാന്ധിധാം ഹംസഫർ എക്സ്പ്രസ് ട്രെയിന്‍ കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ഈ മാസം 26, നവംബർ രണ്ട്, ഒൻപത്, 16, 23, 30 തീയതികളിൽ ഗാന്ധിധാമിൽനിന്നു പുറപ്പെടുന്ന ട്രെയിനുകൾക്കാണ് കൂടുതൽ സ്റ്റോപ്പുകൾ.
കോഴിക്കോട്, ഷൊർണൂർ ജംഗ്ഷൻ, തൃശൂർ, എറണാകുളം ജംഗ്ഷൻ, കായംകുളം ജംഗ്ഷൻ, തിരുവനന്തപുരം സെൻട്രൽ, നാഗർഗോവിൽ ടൗണ്‍ എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
തിരികെ ഗാന്ധിധാമിലേക്ക് ഒക്ടോബർ 29, നവംബർ അഞ്ച്, 12, 19, 26, ഡിസംബർ മൂന്ന് തീയതികളിൽ തിരുനെൽവേലിയിൽനിന്നു പുറപ്പെടുന്ന ട്രെയിനുകൾക്ക് നാഗർകോവിൽ ടൗണ്‍, തിരുവനന്തപുരം സെൻട്രൽ, കായംകുളം ജംഗ്ഷൻ, എറണാകുളം ജംഗ്ഷൻ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ സ്റ്റോപ്പുണ്ടാകും.
ഹംസഫർ എക്സ്പ്രസിന് കൂടുതൽ സ്റ്റോപ്പുകൾ
12:35 AM Oct 23, 2020 | Deepika.com