കൃഷി വകുപ്പ് 45 രൂപയ്ക്ക് സവാള ലഭ്യമാക്കും :കൃഷിമന്ത്രി
12:21 AM Oct 23, 2020 | Deepika.com
തിരുവനന്തപുരം: സവാളയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സവാള 45 രൂപയ്ക്ക് കൃഷിവകുപ്പിന്റെ ഹോർട്ടികോർപ്പ് ഔട്ട്ലെറ്റുകൾ വഴി ലഭ്യമാക്കാൻ തീരുമാനിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഇതിനായി 75 ടണ്‍ സവാള ഇറക്കുമതിചെയ്യും. ഇതിൽ 25 ടണ്‍ എറണാകുളത്ത് എത്തി.