തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഓഡിറ്റ് നടത്താത്ത നടപടിയിൽ ഓഡിറ്റ് ഡയറക്ടറെ പിരിച്ചുവിടണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് ലഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ലഭിക്കാത്തതാണ് ഓഡിറ്റ് നിർത്തിവയ്ക്കാൻ കാരണമായി ഓഡിറ്റ് ഡയറക്ടർ ചൂണ്ടിക്കാണിച്ചത്. എന്നാൽ ഇത് ശരിയല്ല. കഴിഞ്ഞ ജൂണ്‍ ഒന്നിനുതന്നെ ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതിന്റെ പകർപ്പുകൾ എല്ലാ സംസ്ഥാനങ്ങൾക്കും അയച്ചുകൊടുത്തിട്ടുണ്ടെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
ഓഡിറ്റ് ഡയറക്ടറെ പിരിച്ചുവിടണം; ധനമന്ത്രി കൊള്ളയ്ക്കു കൂട്ടുനിൽക്കുന്നുവെന്ന് ചെന്നിത്തല
12:21 AM Oct 23, 2020 | Deepika.com