കൊച്ചി: ഉള്ളി, സവാള എന്നിവയുടെ വില വിപണിയിൽ ഉയരുന്ന സാഹചര്യത്തില്‍ ഇവയുടെ ഇറക്കുമതി സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നു എന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്.
മുന്‍ കാലഘട്ടങ്ങളില്‍ കാലാവസ്ഥാ പ്രവചനം പഠിച്ച് ഓരോ വര്‍ഷവും ഉള്ളി, സവാള എന്നിവയുടെ ഉത്പാദനം പരിശോധിച്ച് ആവശ്യമെങ്കില്‍ ഇവ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നാഫെഡിനെ ചുമതലപ്പെടുത്തിയിരുന്നു. അതിനാൽ നാഫെഡിലൂടെ ഇറക്കുമതി ചെയ്ത് സംസ്ഥാനങ്ങള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്നും കെ.വി. തോമസ് അഭിപ്രായപ്പെട്ടു.
ഉള്ളി, സവാള ഇറക്കുമതിയിൽ ആശങ്ക: കെ.വി. തോമസ്
12:12 AM Oct 23, 2020 | Deepika.com