ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
11:04 PM Oct 22, 2020 | Deepika.com
വൈക്കം: ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തലയാഴം കൂവം മനയ്ക്കത്തറയിൽ ബാബുവാണ് ഭാര്യ സൂസനെ(42) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. ഭാര്യയുടെ അവിഹിതബന്ധത്തെ ചൊല്ലിയുണ്ടായ കലഹത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മക്കൾ: ജോജി, ആൻമേരി. മരുമകൻ: സോബിൻ. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.