കാഞ്ഞിരപ്പള്ളി: കെട്ടിട നിർമാണത്തിനിടെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. ആനക്കല്ല് വെട്ടുവേലി, തുണ്ടിയിൽ ടി. സാബു (53) ആണ് മരണമടഞ്ഞത്. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കെട്ടിട നിർമാണത്തിനിടെ കഴിഞ്ഞ കഴിഞ്ഞ 17നാണ് 20 അടി താഴ്ചയിലേക്ക് സാബു വീണത്.
തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ കൊച്ചുറാണി കാഞ്ഞിരപ്പള്ളി പുളിമാവ് ചക്കാലമണ്ണിൽ കുടുംബാംഗം. മക്കൾ: സോണി (അധ്യാപകൻ, മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ബോർഗാവ്, ഛത്തീസ്ഖഡ്), റോണി (എയർടെൽ ഡിടിഎച്ച്, കാഞ്ഞിരപ്പള്ളി), ഡോണി (വിദ്യാർഥി, സെന്റ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി). സംസ്കാരം ഇന്ന് മൂന്നിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ.
കെട്ടിട നിർമാണത്തിനിടെ വീണുപരിക്കേറ്റ യുവാവ് മരിച്ചു
11:04 PM Oct 22, 2020 | Deepika.com