കോട്ടയം: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ 27ന് നിയോജക മണ്ഡലം, മണ്ഡലം കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിക്കാൻ ജനാധിപത്യ കേരള കോണ്ഗ്രസ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.
കേരള കോണ്ഗ്രസ് -എം ജോസ് വിഭാഗം ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി സഹകരിക്കുവാനുള്ള നീക്കത്തെ യോഗം സ്വാഗതം ചെയ്തു.
ചെയർമാൻ ഡോ. കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ പി.സി. ജോസഫ്, വൈസ്ചെയർമാൻ ആന്റണി രാജു, ഫ്രാൻസിസ് തോമസ്, അജിത സാബു തുടങ്ങിയവർ പ്രസംഗിച്ചു.
ജനാധിപത്യ കേരള കോൺഗ്രസ് ധർണ 27ന്
12:56 AM Oct 22, 2020 | Deepika.com