കോഴിക്കോട്: കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുസ്ലിം ലീഗ് നേതാക്കളെ ചോദ്യം ചെയ്തു.
ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരി എന്നിവരെയാണ് ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോഴിക്കോട് സബ് സോണല്‍ ഓഫീസില്‍ ചോദ്യം ചെയ്തത്. ലീഗ് സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ മുപ്പത്തിമൂന്നു പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. കെ.എം. ഷാജി എംഎല്‍എയോട് ചോദ്യം ചെയ്യലിനായി അടുത്തമാസം പത്തിന് ഹാജരാകാനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്ലസ് ടു കോഴ: മുസ്ലിം ലീഗ് നേതാക്കളെ ചോദ്യം ചെയ്തു
12:56 AM Oct 22, 2020 | Deepika.com