കൊച്ചി: ടൈറ്റാനിയം കമ്പനിയിലെ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസ് സിബിഐക്ക് ഏറ്റെടുക്കാനാവില്ലെന്നു വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനു കത്തു നല്കി. കേന്ദ്ര പഴ്സണല്‍ മന്ത്രാലം അണ്ടര്‍ സെക്രട്ടറി സെപ്റ്റംബര്‍ 16 നാണ് ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിത്.
പ്ലാന്റ് നിര്‍മിക്കാന്‍ വിദേശത്തുനിന്ന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ 120 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണു കേസ്. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കമ്പനിയിലെ മുന്ജീവനക്കാരന് കൂടിയായ എസ്. ജയന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ടൈറ്റാനിയം കേസ് സിബിഐക്ക് ഏറ്റെടുക്കാനാവില്ലെന്നു കേന്ദ്രം
12:15 AM Oct 22, 2020 | Deepika.com