കൊച്ചി: ആദ്യകാല മലയാള നാടക, സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായ സീറോ ബാബു (കെ.ജെ. മുഹമ്മദ് ബാബു-80) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: ആത്തിക്ക. മക്കള്‍: സൂരജ് , സുല്‍ഫി, സബിത സലാം, ദീപത്ത് നസീര്‍. മരുമക്കള്‍: സുനിത, സ്മിത, അബ്ദുല്‍ സലാം, മുഹമ്മദ് നസീര്‍.
പി.ജെ. ആന്റണിയുടെ ദൈവവും മനുഷ്യനാണ് എന്ന നാടകത്തിലെ "ഓപ്പണ്‍ സീറോ വന്നു കഴിഞ്ഞാല്‍ വാങ്ങും ഞാനൊരു മോട്ടോര്‍ കാര്‍' എന്നു തുടങ്ങുന്ന ഗാനം ഏറെ പ്രശസ്തമായി.
സീറോ ബാബു അന്തരിച്ചു
12:15 AM Oct 22, 2020 | Deepika.com