കാസര്‍ഗോഡ്: കാസർഗോഡ് ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഡോക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ കൂടി മരിച്ചു. കാസര്‍ഗോഡ് ബീരന്തവയലിലെ ശിശുരോഗവിദഗ്ധന് ഡോ.എസ്. സതീഷ് (66), ദുബായില്‍ ബിസിനസ് നടത്തിയിരുന്ന കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അബ്ദുല്‍ ഖാദര്‍ അഹ്മദ് (60), തളങ്കര തെരുവത്ത് സെറാമിക്സ് റോഡിലെ ശാംഭവി (64), ചെങ്കള മാരയിലെ സി.എം. അബ്ദുൾ ഖാദര്‍ (58) എന്നിവരാണു മരിച്ചത്.
ഉഡുപ്പിക്ക് സമീപം പടുബിദ്രി സ്വദേശിയായ ഡോ. സതീഷ് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ നിന്ന് വിരമിച്ചശേഷം ബീരന്തവയല് ഐഎംഎ ഹാളിനു സമീപം ക്ലിനിക്ക് നടത്തിവരികയായിരുന്നു. ഏതാനും ദിവസമായി ചുമയും ശ്വാസതടസവും ഉണ്ടായിരുന്നതായി പറയുന്നു. ഇന്നലെ കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അല്പസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു. പിന്നീട് നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: ഡോ. നയന. മക്കള്‍: സിദ്ധാര്‍ഥ് (യുഎസ്എ), സുസ്മിത (ബംഗളൂരു). മരുമകള്‍: കാവ്യ. സഹോദരങ്ങള്‍: ജനാര്‍ദന റാവു, സുരേഷ്, സുഭാഷ്, അന്‍സിയ.
അബ്ദുൾ ഖാദര്‍ അഹ്മദിന്റെ ഭാര്യ റുഖിയ. മക്കള്‍: റെയ്ഹാന, റാഫത്ത്, റയാഷ്, റാഫിയ. മരുമകന്: ഷഹ്സിന്.വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശാംഭവിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അബ്ദുൾ ഖാദറിന്റെ ഭാര്യ സൈനബ. മക്കള്‍: ഷഫീഖ്, സുഹ്റ. മരുമക്കള്‍: റിയാസ് ചെങ്കള, സബീന.
കാസർഗോട്ട് കോവിഡ് ബാധിച്ച് ഡോക്ടർ ഉള്‍പ്പെടെ നാലുപേര്‍ കൂടി മരിച്ചു
12:14 AM Oct 22, 2020 | Deepika.com