തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന് പ്രമുഖർ ഇന്നലെ പിറന്നാളാശംസകൾ നേർന്നു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശ്രീകുമാരൻ തന്പി എന്നിവർ മകൻ അരുണ്‍കുമാറിനെ ഫോണിൽ വിളിച്ചു ആശംസകൾ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ സന്ദർശകരെ ആരെയും വി.എസിനെ കാണാൻ അനുവദിച്ചില്ല. ഡോക്ടർമാരുടെ കർശന നിർദേശത്തെത്തുടർന്നു കുടുംബാംഗങ്ങൾ മാത്രമാണു പിറന്നാളിന് ഒത്തുചേർന്നത്.
വി.എസിന് ആശംസകൾ നേർന്നു പ്രമുഖർ
01:33 AM Oct 21, 2020 | Deepika.com