കൊച്ചി: മികച്ച നവാഗത സംവിധായകനുള്ള കേരളഫിലിം ക്രിട്ടിക്സിന്റെ പ്രത്യേക ജൂറി പുരസ്കാരം ഫാ. റോയ് കാരക്കാട്ടിനു ലഭിച്ചു. ‘കാറ്റിനരികെ’ എന്ന സിനിമയുടെ സംവിധാനത്തിനാണ് അവാര്‍ഡ്. ഫ്രാന്‍സിസ്കന്‍ കപ്പുച്ചിന്‍ സഭാംഗമാണ് ഫാ. റോയ് കാരക്കാട്ട്.
മലയാളത്തില്‍ ഒരു വൈദികന് സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചര്‍ഫിലിമാണ് കാറ്റിനരികെ. അശോകനും സിനി ഏബ്രഹാമുമായിരുന്നു പ്രധാനകഥാപാത്രങ്ങള്‍. ഒരു മലയുടെ ചെരുവില്‍ ഒറ്റപ്പെട്ടു കഴിയേണ്ടി വന്ന ഒരു കുടുംബം നേരിടുന്ന പ്രശ്നങ്ങളായിരുന്നു സിനിമ ചര്‍ച്ച ചെയ്തത്. ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷനില്നിന്നു സിനിമ ആന്‍ഡ് ടെലിവിഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഫാ. റോയ് കാരക്കാട്ട് പ്രകൃതിസംരക്ഷണ സന്ദേശവുമായി ഒരുക്കിയ ‘ദി ലാസ്റ്റ് ഡ്രോപ്’ എന്ന ഹ്രസ്വചിത്രം നേരത്തെ കോല്‍ക്കത്ത ഇന്റര്‍നാഷണല്‍ കള്ട്ട്ഫെസ്റ്റില് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഫാ. റോയ് കാരക്കാട്ടിനു ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്
01:26 AM Oct 21, 2020 | Deepika.com