സം​​​സ്ഥാ​​​ന​​​ത്ത് 5022 പേ​ർ​ക്കു കോ​വി​ഡ്

01:59 AM Oct 20, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 5022 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 36599 പേ​​​ർ​​​ക്കു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് 13.72 ശ​​​ത​​​മാ​​​നം പേ​​​രു​​​ടെ ഫ​​​ലം പോ​​​സി​​​റ്റീ​​​വാ​​​യ​​​ത്. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രി​​​ൽ 59 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 4257 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്.

647 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 59 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു. 7469 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി.

ഇ​​​ന്ന​​​ലെ 21 പേ​​​രു​​​ടെ മ​​​ര​​​ണം കൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 1182 ആ​​​യി. 92,731 പേ​​​രാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടു ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. ആ​​​റ് പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഏ​​​ഴ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. ഇ​​​തോ​​​ടെ ആ​​​കെ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം 636 ആ​​​യി.